തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലിയുടെ അക്കൗണ്ടിലേക്ക് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി പണം കൈമാറിയെന്ന് കണ്ടെത്തൽ. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ്ങ് കമ്പനി രണ്ടുകോടി നൽകിയതിന്റെ രേഖകൾ SITക്ക് ലഭിച്ചു. അർജന്റീനയുമായുള്ള കരാറിൽ സാക്ഷിയായതിന്റെ പ്രതിഫലം എന്നാണ് എസ്ഐടി കണ്ടെത്തൽ. മലപ്പുറം അരീക്കോട്ട് നോവസ് സോക്കർ അക്കാദമിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്.
തട്ടിപ്പിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം പ്രതിചേർത്തിരുന്നു. അഴിമതി നിരോധന നിയമ വകുപ്പ് പ്രകാരമാണ് വി.അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലൻ, യു.ഷറഫലി എന്നിവരെ പ്രതിചേർത്തത്. സ്പോൺസർഷിപ്പ് തട്ടിപ്പിൽ നേരത്തെ കളമശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും,റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടാം പ്രതിയുമായിരുന്നു.ഇവർക്കൊപ്പമാണ് ബാക്കിയുള്ളവരെയും പ്രതി ചേർത്തത്. കേസില്‍ നാളെ ഷറഫലി, മുന്‍ കായികമന്ത്രി അടക്കമുള്ളവരെ പ്രതിചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി കോടതിയില്‍ നല്‍കും.






