കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 

കൊല്ലം പട്ടത്താനത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടത്താനം കലാവേദി വായനശാലക്ക് സമീപം വടക്കേവിള നഗർ കൈലാസത്തിൽ മോഹനൻ-സീന ദമ്പതികളുടെ മകൾ കാവ്യാ മോഹനനാണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിക്ക് സമീപത്തെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.