പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ: ഭർത്താവിന്റെ മാതാപിതാക്കളെയും കേസിൽ പ്രതി ചേർത്തു

 

പയ്യന്നൂരിൽ സുനീഷയെന്ന യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന്റെ മാതാപിതാക്കളെ കൂടി പ്രതി ചേർത്തു. വിജീഷിന്റെ അച്ഛൻ പി രവീന്ദ്രൻ, അമ്മ പൊന്നു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവർക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി

കേസിൽ വിജീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മർദനം വ്യക്തമാകുന്ന ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് നടപടി. സുനീഷക്ക് ഭർതൃവീട്ടിൽ നിരന്തരം പീഡനമേൽക്കേണ്ടി വന്നുവെന്നാണ് പരാതി. വിജീഷിന്റെ അച്ഛനും അമ്മയും ശാരീരികമായും മാനസികമായും ഉപ്രദവിച്ചിരുന്നു.

തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് സുനീഷ സഹോദരനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുനീഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.