ഓവലിൽ ഇന്ത്യൻ ചരിത്രം; കണക്കുതീര്‍ത്ത് കോഹ്ലിപ്പട
ചരിത്രം തിരുത്തി കോഹ്ലിപ്പട മുന്നേറുകയാണ്. ലീഡ്‌സിലെ നാണംകെട്ട തോൽവിക്ക് ഇന്ത്യ ഓവലിൽ ശരിക്കും കണക്കു തീർത്തു; അതും അരനൂറ്റാണ്ടിന്റെ ചരിത്രം തിരുത്തിക്കൊണ്ട്. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 157 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. 1971ൽ അജിത് വഡേക്കറും സംഘവും നേടിയ വിജയത്തിനുശേഷം ഓവലിൽ ഒരു ജയം എന്ന സ്വപ്‌നം ഇന്ത്യയ്ക്കു മുൻപിൽ അകന്നുനിൽക്കുകയായിരുന്നു. അതാണ് ഇപ്പോൾ നായകൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ രോഹിത് ശർമയും ഷർദുൽ താക്കൂറും…