നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് താലൂക്കിൽ കൊവിഡ് വാക്‌സിനേഷൻ പ്രവർത്തനം നിർത്തിവെക്കും. രണ്ട് ദിവസത്തേക്കാണ് വാക്‌സിനേഷൻ നിർത്തിവെക്കുുന്നത്. കൊവിഡ് ലക്ഷണമുള്ളവർക്ക് ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പരിശോധന നടത്താവുന്നതാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
അതേസമയം നിപ ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്ക പട്ടികയിൽ 251 പേരാണുള്ളത്. ഇതിൽ 38 പേർ മെഡിക്കൽ കോളജിൽ ഐസോലേഷനിലാണ്. 11 പേർക്കാണ് രോഗലക്ഷണമുള്ളത്. ഇതിൽ എട്ട് പേരുടെ സാമ്പിളുകൾ എൻ ഐ വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 54 പേരിൽ 30 പേർ ആരോഗ്യപ്രവർത്തകരാണ്
എട്ട് പേരുടെ സാമ്പിൾ പരിശോധനാ ഫലം രാത്രി വരും. മൂന്ന് പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധിക്കും. ഇവിടെ പരിശോധിക്കുന്ന സാമ്പിളുകൾ പൂനെയിലേക്ക് അയക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.