വാക്‌സിനേഷൻ കേന്ദ്രത്തിലെ തിരക്ക്; അടിയന്തരമായി ഇടപെടാൻ ആരോഗ്യമന്ത്രിയുടെ നിർദേശം

 

തിരുവനന്തപുരം ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിൽ വലിയ ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ അടിയന്തരമായി ഇടപെടാൻ മെഡിക്കൽ ഓഫീസറോട് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശിച്ചു. ജനങ്ങളും സമയക്രമം പാലിച്ച് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താൻ മന്ത്രി നിർദേശിച്ചു

ഓൺലൈൻ ചെയ്തുവരുന്ന വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കൊവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ ഒന്നും പാലിക്കാതെയുള്ള തിരക്കാണ് ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ വാക്‌സിനേഷൻ കേന്ദ്രത്തിലുണ്ടായത്.

തിരക്കിനിടയിൽപ്പെട്ട് രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 11 മണിക്ക് വാക്‌സിനെടുക്കാൻ സമയം കിട്ടിയവർ പോലും രാവിലെ എട്ട് മണിക്ക് വന്ന് ക്യൂ നിന്നതോടെയാണ് തിരക്ക് കൂടിയത്.