കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ശ്രമം. അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവും ആശങ്ക പടർത്തുന്നുണ്ട്
തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്. സർവേ പ്രകാരം കേരളത്തിലെ 11 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യതയുമേറെയാണ്. ഇത് തടയുകയാണ് മാസ് വാക്‌സിനേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്.
വാക്‌സിൻ സ്‌റ്റോക്ക് കുറവായതു കൊണ്ട് കരുതലോടെ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇന്ന് രാവിലെ വരെ 64850 ഡോസ് കൊവാക്‌സിനും 9,37,290 ഡോസ് കൊവിഷീൽഡുമാണ് സംസ്ഥാനത്ത് സ്‌റ്റോക്കുള്ളത്. വാക്‌സിനേഷൻ ക്യാമ്പുകൾ കൂടുതൽ വിപുലമാക്കാൻ ഇതുകൊണ്ട് തികയില്ല. കൂടുതൽ ഡോസുകൾ സംസ്ഥാനത്തേക്ക് എത്തിക്കണമെന്ന് കേന്ദ്രത്തോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.