കോവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

  കോവിഡ് വ്യാപനം രൂക്ഷമായതോടെ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ കലക്ടറാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടമെന്ന നിലക്ക് ബീച്ച്, ഡാം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളിലേക്ക് വൈകിട്ട് 5 മണി മുതല്‍ പ്രവേശനം അനുവദിക്കുന്നതല്ല. കണ്ടയിന്‍മെന്‍റ് സോണുകളില്‍ ഒരു വിധത്തിലുമുള്ള ഒത്തു ചേരലുകളും അനുവദിക്കില്ല. കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ 100 ബെഡുകളുള്ള എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും. ഓരോ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് പെട്രോളിങ് ടീമിനെ നിയോഗിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന…

Read More

കോവിഡിന്റെ രണ്ടാം തരംഗം: വരുന്നത് മാക്രോ കണ്ടയ്ൻമെന്റ് സോണുകൾ

  ന്യൂഡൽഹി: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ൻമെന്റ് സോണുകളെ…

Read More

ബന്ധുനിയമനം: ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രൻ

  മന്ത്രി ജലീലിന്റെ ബന്ധുവിനായി ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണ്. അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കും ജലീലിനും തുല്യ പങ്കാണുള്ളത്. ഇരുവരും സത്യപ്രതിജ്ഞാലംഘനം നടത്തി. വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ വഴിയാണ് ചെയ്യുന്നത്. നിരവധി വിവാദങ്ങളുണ്ടായിട്ടും ജലീലിനെ സംരക്ഷിക്കുന്നത്…

Read More

പതിനാറ് രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്താനൊരുങ്ങി സൗദി അറേബ്യ

  റിയാദ്: പതിനാറ് രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കാനൊരുങ്ങി സൗദി അറേബ്യ. കൊവിഡ് പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് സൗദി 16 രാജ്യങ്ങളില്‍ ഇഫ്താര്‍ വിതരണം നടത്തുമെന്ന് റിപ്പോര്‍ട്ട് ചെയ്തു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ലോകമെമ്പാടമുള്ള മുസ്ലിംകളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നല്‍കുന്ന സല്‍മാന്‍ രാജാവിനും കിരീടാവകാശി അമീര്‍…

Read More

നോയ്ഡയിൽ ചേരിയിൽ തീപിടിത്തം; രണ്ട് കുട്ടികൾ മരിച്ചു

  നോയ്ഡയിൽ സെക്ടർ 63ന് സമീപതം ബഹ്ലോൽപൂർ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസ്സുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. അപകടത്തിൽ നൂറ്റമ്പതോളം കുടിലുകൾ കത്തിനശിച്ചു. പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Read More

ടോസിൽ ജയിച്ച് സൺ റൈസേഴ്‌സ്; കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

  ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു ഒയിൻ മോർഗന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. ശുഭ്മാൻ ഗിൽ, ഷാക്കിബ് അൽ ഹസൻ, പാറ്റ് കമ്മിൻസ് എന്നിന്നവരാണ് കൊൽക്കത്തയുടെ ശക്തി. ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, റാഷിദ് ഖാൻ എന്നിവരുടെ മികവിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്

Read More

വയനാട് ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്;34 പേര്‍ക്ക് രോഗമുക്തി

  വയനാട് ജില്ലയില്‍ ഇന്ന് (11.04.21) 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. 194 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 10 പേരുടെ സമ്പർക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29724 ആയി. 28174 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1217 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1071 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികൾ…

Read More

കൊവിഡ് നിയന്ത്രണത്തിന് കച്ച മുറുക്കി കേരളം; മാസ് വാക്‌സിനേഷൻ ആരംഭിച്ചു

  കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ പരമാവധി പേരിലേക്ക് വാക്‌സിൻ എത്തിക്കാനാണ് ശ്രമം. അതേസമയം വാക്‌സിന്റെ ലഭ്യതക്കുറവും ആശങ്ക പടർത്തുന്നുണ്ട് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ സംസ്ഥാനത്ത് കുത്തനെ ഉയരുകയാണ്. സർവേ പ്രകാരം കേരളത്തിലെ 11 ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യതയുമേറെയാണ്. ഇത് തടയുകയാണ് മാസ് വാക്‌സിനേഷൻ കൊണ്ട് ലക്ഷ്യമിടുന്നത്. വാക്‌സിൻ സ്‌റ്റോക്ക് കുറവായതു കൊണ്ട് കരുതലോടെ ഉപയോഗിക്കണമെന്നാണ് നിർദേശം. ഇന്ന്…

Read More

സംസ്ഥാനത്ത് ഇന്ന് 6986 പേർക്ക് കൊവിഡ്, 16 മരണം; 2358 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 6986 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂർ 575, തിരുവനന്തപുരം 525, തൃശൂർ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസർഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19…

Read More

കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

  കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 1514 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത് കോഴിക്കോട് ഒഞ്ചിയം സ്വദേശി കുഞ്ഞബ്ദുള്ളയാണ് പിടിയിലായത്. എമർജൻസി ലാമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം

Read More