നോയ്ഡയിൽ സെക്ടർ 63ന് സമീപതം ബഹ്ലോൽപൂർ ചേരിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. മൂന്ന് വയസ്സുള്ള രണ്ട് കുട്ടികളാണ് മരിച്ചത്. അപകടത്തിൽ നൂറ്റമ്പതോളം കുടിലുകൾ കത്തിനശിച്ചു. പോലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.