മുംബൈ ഭാണ്ഡുവിൽ സൺറൈസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ എഴുപതോളം കൊവിഡ് രോഗികൾ അപകടസമയത്ത് ചികിത്സയിലുണ്ടായിരുന്നു
തീപിടിത്തമുണ്ടായതിന് പിന്നാലെ രോഗികളെ പുറത്തേക്ക് എത്തിച്ചത് വലിയ ദുരന്തം ഒഴിവാക്കി. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയർ അറിയിച്ചു.
മാളിൽ പ്രവർത്തിക്കുന്ന ഒരു ആശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും മേയർ കിഷോരി പെഡ്‌നേക്കർ പ്രതികരിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.