കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 18നാണ് സംഭവം നടക്കുന്നത്. ഇതിന് ശേഷം മൂന്ന് മാസത്തോളം ഒളിവിലായിരുന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്്
അഞ്ചൽ കുരുവിക്കോണം സ്വദേശിയായ സുധിയാണ് അറസ്റ്റിലായത്. പരീക്ഷ എഴുതാനായി പോകുകയായിരുന്ന കുട്ടിയെ ഇയാൾ തടഞ്ഞു നിർത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. കുട്ടി തടഞ്ഞതിനെ തുടർന്ന് മുഖത്ത് അടിച്ച് രക്ഷപ്പെടുകയും ചെയ്തു
പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. എന്നാൽ മൂന്ന് മാസം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പുന്നലയിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്.