കിടങ്ങൂരിൽ 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമം; 20കാരൻ അറസ്റ്റിൽ

 

കോട്ടയം കിടങ്ങൂരിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസ്സുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡന ശ്രമം. കാഞ്ഞിരക്കാട് പ്രസാദ് വിജയൻ എന്ന 20കാരനാണ് പിടിയിലായത്.

മക്കൾ വിവാഹ ശേഷം മാറി താമസിക്കുന്നതിനാൽ വൃദ്ധ ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രസാദ് വിജയൻ ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബലപ്രയോഗത്തിൽ പരുക്ക് പറ്റിയ വയോധിക ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രസാദ് ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.