സ്ഥിതി അതിരൂക്ഷം: രാജ്യത്ത് 24 മണിക്കൂറിനിടെ 1.94 ലക്ഷം പേർക്ക് കൊവിഡ്

 

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കേസുകൾ രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന വർധനവ് ഒന്നര ലക്ഷത്തിന് മുകളിലെത്തുന്നത്

24 മണിക്കൂറിനിടെ 442 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 60,405 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 9,55,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശതമാനമായി ഉയർന്നു.

മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ രൂക്ഷമാകുകയാണ്. കർണാടകയിൽ 14,473 പേർക്കും തമിഴ്‌നാട്ടിൽ 15,379 പേർക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരകീരിച്ചത്.