24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ്, 871 മരണം; രാജ്യത്ത് രോഗവ്യാപനം രൂക്ഷമായി തുടരുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരീച്ചു. 871 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,68,675 ആയി ഉയർന്നു. 45,257 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.99 ശതമനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശ്വാസമായി രോഗമുക്തി നിരക്ക് ഉയർന്നിട്ടുണ്ട്. 70 ശതമാനത്തിലേക്ക് രോഗമുക്തി നിരക്ക് ഉയരുകയാണ്. ഇതിനോടകം 15,83,483 പേർ രോഗമുക്തി നേടി.

മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ ഇന്നലെ 9181 പേർക്കും ആന്ധ്രയിൽ 7665 പേർക്കും കർണാടകയിൽ 4267 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു

തമിഴ്‌നാട്ടിൽ 5914 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1256 പേർക്ക് തെലങ്കാനയിൽ ഇന്നലെ രോഗം കണ്ടെത്തി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന.