സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 41200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില
തിങ്കളാഴ്ചയും പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ കുറവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന്റെ വില 42,000 രൂപയിലെത്തിയിരുന്നു.