സ്വർണവിലയിൽ വീണ്ടും റെക്കോർഡ്. ഇന്ന് പവന് 400 രൂപ വർധിച്ച് 31280 രൂപയായി. രാവിലെ 240 രൂപയും ഉച്ചയ്ക്ക് ശേഷം 160 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാമിന്റെ വില 3910 രൂപയായി.
ഫെബ്രുവരി ആറിന് 29,920 ആയിരുന്നു സ്വർണവില. ഇതിന് പിന്നാലെ തുടർച്ചയായ വിലവർധനവാണ് സ്വർണത്തിനുണ്ടായത്. ജനുവരി ഒന്നിന് 29,000 ആയിരുന്നു പവന് വില. ഒന്നര മാസത്തിനുള്ളിൽ 2280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1625.05 ഡോളറായി ഉയർന്നു. ഒരാഴ്ചക്കിടെ 2.5 ശതമാനമാണ് വില വർധിച്ചത്. വില കൂടിയതോടെ ജ്വല്ലറികളിൽ വിൽപ്പന കുറഞ്ഞിട്ടുണ്ട്. ജി എസ് ടിയും പണിക്കൂലിയുമൊക്കെ ചേരുമ്പോൾ 36,000 രൂപയോളം നൽകേണ്ടി വരും