പൊന്നിൻ്റെ വില വർധനവിന് ഇന്നും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 4965 രൂപയായി.
280 രൂപ വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജിഎസ്ടിയും സഹിതം ഇപ്പോൾ 44,000 രൂപ നൽകേണ്ടി വരും

 
                         
                         
                         
                         
                         
                        
