തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച പവന് 160 രൂപ ഉയർന്ന് 40,160 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി നാൽപതിനായിരം എന്ന നിലയിൽ എത്തിയത്.
5020 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു വർഷത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 14,420 രൂപയാണ് വർധിച്ചത്. ജിഎസ്ടി, പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,000ത്തിലേറെ രൂപ നൽകേണ്ടതായി വരും.