നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറെടുത്ത്

  നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലാണ് ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത്. ആറര മണിക്കൂറെടുത്ത് 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപിനെ പരിചയപ്പെട്ടതുമുതൽ തനിക്ക് അറിയാവുന്ന വിവരങ്ങൾ അറിയിച്ചതായും ഇത് വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണം കോടതിയെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിന് മുന്നിൽ ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്.

Read More

കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 210ന് പുറത്ത്; ഇന്ത്യക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ്

  കേപ് ടൗൺ ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് ഓൾ ഔട്ടായി. ഇതോടെ ഇന്ത്യ 13 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സ്വന്തമാക്കി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 223 റൺസാണ് എടുത്തത്. 17ന് രണ്ട് വിക്കറ്റ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 76.3 ഓവറിൽ 210ന് പുറത്താകുകയായിരുന്നു അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിക്കൊടുത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഷാർദുൽ…

Read More

സി​പി​എ​മ്മി​ന്‍റെ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു: കോ​ടി​യേ​രി

  കണ്ണൂർ: തി​രു​വ​ന​ന്ത​പു​രം സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര ഒ​ഴി​വാ​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ൺ. 502 സ്ത്രീ​ക​ൾ അ​ണി​നി​ര​ന്ന മെ​ഗാ തി​രു​വാ​തി​ര​യാ​ണ് ചൊ​വ്വാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്. ജ​നു​വ​രി 14 മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു ചെ​റു​വാ​ര​ക്കോ​ണം സി​എ​സ്ഐ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ച​ത്. സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ.​ബേ​ബി, ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​ന്‍, എം​എ​ൽ​എ സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു കോ​വി​ഡ്…

Read More

മൂ​വാ​റ്റു​പു​ഴ​യി​ല്‍ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷം; പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്

  കൊച്ചി: മൂ​വാ​റ്റു​പു​ഴ​യി​ല്‍ സി​പി​എം-​കോ​ണ്‍​ഗ്ര​സ് സം​ഘ​ര്‍​ഷ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്. സി​പി​എം കൊ​ടി​മ​രം ത​ക​ര്‍​ത്ത​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മാ​ര്‍​ച്ചി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ​യ്ക്കും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഉ​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റു. കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം സി​പി​എം ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും തു​ട​ര്‍​ന്ന് ചേ​രി​തി​രി​ഞ്ഞ് ത​മ്മി​ല​ടി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ര​സ്പ​രം ക​ല്ലേ​റു​മു​ണ്ടാ​യി. ഇ​രു​വി​ഭാ​ഗ​ത്തി​ലു​മു​ള്ള നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. സം​ഘ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ​കു​രി​ശ് ഡി​വൈ​എ​സ്പി അ‌​ജ​യ്നാ​ഥി​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

മ​ക​ര​വി​ള​ക്ക്; കൂ​ടു​ത​ൽ സ​ർ​വീ​സു​മാ​യി കെ​എ​സ്ആ​ർ​ടി​സി

  മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി 500 ബ​സു​ക​ൾ കൂ​ടി സ്പെ​ഷ​ൽ സ​ർ​വീ​സി​ന് ത​യാ​റാ​ക്കു​ന്നു. വി​വി​ധ ജി​ല്ലാ പൂ​ളു​ക​ളി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ബ​സു​ക​ൾ ശ​ബ​രി​മ​ല സ്പെ​ഷ്യ​ൽ സെ​ന്‍റ​റു​ക​ളി​ലും പ​മ്പ​യി​ലും എ​ത്തി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ജി​ല്ലാ പൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ എ​ല്ലാ വി​ധ അ​റ്റ​കു​റ്റ പ​ണി​ക​ളും പൂ​ർ​ത്തി​യാ​ക്കി വേ​ണം സ​ർ​വീ​സി​ന് അ​യ​ക്കേ​ണ്ട​ത് ജി​ല്ലാ പൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ലേ​യ്ക്കു​ള്ള സ​ർ​വീ​സു​ക​ളാ​യി വേ​ണം എ​ത്തി​ക്കാ​ൻ. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ നി​ശ്ച​യി​ക്കും. സ്വ​ഭാ​വ​ദൂ​ഷ്യ​മി​ല്ലാ​ത്ത ജീ​വ​ന​ക്കാ​രെ മാ​ത്രം പ​മ്പ​യി​ലേ​യ​യ്ക്കാ​ൻ യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 72,808 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 54,430 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂർ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂർ 184, കാസർഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

വികസനം തടയുന്നത് നാടിനോടുള്ള ദ്രോഹം; നാളത്തെ തലമുറയോട് മറുപടി പറയേണ്ടിവരും: മുഖ്യമന്ത്രി പിണറായി വിജയൻ

  കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ജനത്തോട് ചെയുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാധിഷ്ഠിതമായ പുരോഗതി നാട്ടിൽ സംഭവിച്ചില്ലെങ്കിൽ വരും തലമുറ നമ്മേ വെറുക്കും. പുരോഗതി തടയുന്നതിന് മനഃപൂർവം ശ്രമം നടക്കുന്നു. വികസന പദ്ധതികൾ ജനം എതിർക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികൾ പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു….

Read More

മത്സ്യത്തൊഴിലാളികളുടെ മോറട്ടോറിയം കാലാവധി നീട്ടി

  വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടി. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് 31.12.2008 വരെ മത്സ്യത്തൊഴിലാളികള്‍ എടുത്ത വായ്പകളിലുള്ള മോറട്ടോറിയമാണ് ദീര്‍ഘിപ്പിച്ചത്. തുടങ്ങിവച്ചതോ തുടര്‍ന്നുവരുന്നതോ ആയ ജപ്തി നടപടികള്‍ ഉള്‍പ്പെടെയുള്ളവയില്‍ ആനുകൂല്യം ലഭിക്കും.

Read More

രാത്രിയില്‍ കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലോടെ ആയിരിക്കും മുന്നോട്ടുനീങ്ങുന്നത്. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങി ഡയറ്റുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഡയറ്റ് പാലിക്കുന്നവരോ ആകട്ടെ, ഇവര്‍ പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ എല്ലാമാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കാറ്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ്…

Read More

തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ; 40 വിദ്യാർത്ഥികൾ കൊവിഡ് പോസിറ്റീവ്

തിരുവനന്തപുരം: തിരുവനന്തപുരം ഫാർമസി കോളേജിൽ കൊവിഡ് ക്ലസ്റ്റർ. വിദ്യാർത്ഥികൾ കൂട്ടത്തോടെ കൊവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് കോളേജിൽ. ഇത് വരെ 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൂടുതൽ വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. പുതുവത്സര ആഘോഷമാണ് കൊവിഡ് വ്യാപനത്തിലേക്ക് നയിച്ചതെന്നാണ് അനുമാനിക്കുന്നത്. ആഘോഷത്തിൽ പങ്കെടുത്തവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഒമിക്രോൺ ഭീഷണി ശക്തമാക്കി പത്തനംതിട്ടയിൽ ആദ്യ ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോ‍ർട്ട് വന്നതിന് പിന്നാലെയാണ് തിരുവനന്തപരും ഫാർമസി കോളേജിൽ കൊവിഡ് വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിങ് കോളേജിലാണ് ക്ലസ്റ്റർ….

Read More