വികസനം തടയുന്നത് നാടിനോടുള്ള ദ്രോഹം; നാളത്തെ തലമുറയോട് മറുപടി പറയേണ്ടിവരും: മുഖ്യമന്ത്രി പിണറായി വിജയൻ

 

കേരളത്തിൽ വികസനം തടയുന്നത് നാടിനെ പിന്നോട്ടടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം പ്രവർത്തികൾ ജനത്തോട് ചെയുന്ന ദ്രോഹമാണ്. നാളത്തെ തലമുറയോട് ഉത്തരം പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാലാധിഷ്ഠിതമായ പുരോഗതി നാട്ടിൽ സംഭവിച്ചില്ലെങ്കിൽ വരും തലമുറ നമ്മേ വെറുക്കും. പുരോഗതി തടയുന്നതിന് മനഃപൂർവം ശ്രമം നടക്കുന്നു. വികസന പദ്ധതികൾ ജനം എതിർക്കില്ല. യുഡിഎഫ് വേണ്ടെന്നുവച്ച പല പദ്ധതികൾ പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഒമിക്രോൺ വ്യാപനം ജാഗ്രത തുടരാൻ ജനം തയ്യാറാകണം. നേരത്തെ മുതൽ സ്വീകരിക്കുന്ന മുൻകരുതൽ മുന്നോട്ടും തുടരണം. പലയിടത്തും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.