മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തെ എൽ ഡി എഫ് സ്ഥാനാർഥിയായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കലക്ടേറ്റിലെ അസി. ഡവലെപ്‌മെന്റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ടറേറ്റിലേക്ക് പോകുക. പതിനൊന്നരക്ക് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും പത്രിക സമർപ്പിക്കും
പാലക്കാട് ജില്ലയിലെ ഒമ്പത് എൽഡിഎഫ് സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും പാലക്കാട് സി പി പ്രമോദും നാളെ പത്രിക നൽകും. പട്ടാമ്പിയിൽ മുഹമ്മദ് മുഹ്‌സിൻ 17ന് പത്രിക സമർപ്പിക്കും.