മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നാമനിർദേശ പത്രിക സമർപ്പിച്ചു. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും ചെന്നിത്തല ഹരിപാടുമാണ് പത്രിക നൽകിയത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പത്രികാ സമർപ്പണം
ഉമ്മൻ ചാണ്ടിക്കൊപ്പം ഒരു സഹായി മാത്രമാണ് ഓഫീസിലേക്ക് പത്രികാ സമർപ്പണത്തിനായി എത്തിയത്. മൂന്ന് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്. പുതുപ്പള്ളിയിൽ പന്ത്രണ്ടാം തവണയാണ് ഉമ്മൻ ചാണ്ടി മത്സരത്തിനൊരുങ്ങുന്നത്.
അഞ്ചാം തവണയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപാട് നിന്ന് ജനവിധി തേടുന്നത്. പ്രവർത്തകർക്കൊപ്പം എത്തിയാണ് ചെന്നിത്തല നാമനിർദേശ പത്രിക നൽകിയത്.