എതിർപ്പുകളെ തുടർന്ന് സംസ്ഥാനത്ത് പദ്ധതികൾ നടപ്പാക്കാനാവാത്ത കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ പാത വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ പദ്ധതികൾക്കും എതിർപ്പുണ്ടായിരുന്നു. പിന്നീട് എതിർത്തവർ തന്നെ പദ്ധതികൾക്ക് ഒപ്പം നിന്നു.
വൻകിടപദ്ധതികൾക്ക് സ്ഥലമേറ്റെടുക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ-റയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.