നടിയെ ആക്രമിച്ച കേസ്: ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത് ആറര മണിക്കൂറെടുത്ത്

 

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിലാണ് ബാലചന്ദ്രകുമാർ രഹസ്യമൊഴി നൽകിയത്. ആറര മണിക്കൂറെടുത്ത് 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്.

ദിലീപിനെ പരിചയപ്പെട്ടതുമുതൽ തനിക്ക് അറിയാവുന്ന വിവരങ്ങൾ അറിയിച്ചതായും ഇത് വെളിപ്പെടുത്താൻ വൈകിയതിന്റെ കാരണം കോടതിയെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിന് മുന്നിൽ ബാലചന്ദ്രകുമാർ ഉന്നയിച്ചിരുന്നത്.