വർക്കലയിൽ സ്വകാര്യ റിസോർട്ടിൽ തീപിടിത്തം. നോർത്ത് ക്ലിഫിൽ റിസോർട്ടിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. രണ്ട് റൂമുകൾ പൂർണമായി കത്തിനശിച്ചു.
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.