കൊച്ചി പാലാരിവട്ടത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. യാത്രക്കാർ തീ ഉയരുന്നത് കണ്ട് ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
കുണ്ടന്നൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന ടാക്‌സി കാറിനാണ് യാത്രക്കിടെ തീ പിടിച്ചത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ വണ്ടി നിർത്തി യാത്രക്കാരെ ഇറക്കുകയായിരുന്നു
സിഎൻജി ഇന്ധനം ഉപയോഗിച്ച് ഓടിയ കാറാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.