Headlines

കരൂര്‍ ദുരന്തം; മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും

കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ് പരിഗണിക്കുക. കോടതി വിധിയും പരാമര്‍ശങ്ങളും ടിവികെയ്ക്കും സര്‍ക്കാരിനും നിര്‍ണായകമാണ്.

ടിവികെ നേതാക്കളായ എന്‍ ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും പരിഗണിക്കും. അപകടത്തില്‍ വിജയ്‌യെ പ്രതിച്ചേര്‍ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണയില്‍ വരും. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കും.

അതേസമയം, കരൂര്‍ അപകടത്തിന് മുന്‍പ് ടിവികെ അധ്യക്ഷന്‍ വിജയ്യ്ക്ക് നേരെ ചെരുപ്പെറിയുന്ന ആളുടെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്. വിജയ്ക്ക് പിന്നില്‍ നിന്നാണ് ഇയാള്‍ ചെരുപ്പെറിയുന്നത്. പരിപാടിയില്‍ ആസൂത്രിതമായി ചെരുപ്പേറുണ്ടായി എന്നാണ് ടിവികെയുടെ പരാതി.ഡിഎംകെ പ്രവര്‍ത്തകരാണ് ചെരുപ്പേറ് നടത്തിയതെന്നാണ് ടിവികെയുടെ ആരോപണം. സെന്തില്‍ ബാലാജിയെ വിമര്‍ശിച്ചപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. ഇന്ന് കോടതി വിഷയം പരിഗണിക്കാനിരിക്കെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്.

വിജയ്യുടെ തലയുടെ സമീപത്തുകൂടിയൊണ് ചെരുപ്പ് പോകുന്നത്. ഒപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് തട്ടിമാറ്റാന്‍ ശ്രമികുന്നതും ദൃശ്യങ്ങളില്‍ കാണാം. ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു യുവാവാണ് ചെറുപ്പെറിയുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.