
സിറിയൻ പശ്ചാത്തലമുള്ള ബ്രിട്ടീഷ് പൌരൻ, മാഞ്ചെസ്റ്റർ ഭീകരാക്രമണത്തിൽ കസ്റ്റഡിയിലുള്ളവരിൽ 60കാരിയും
മാഞ്ചെസ്റ്റർ: ജൂത ദേവാലയത്തിന് നേരെ ഭീകരാക്രമണം നടത്തിയ സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മാഞ്ചെസ്റ്ററിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ അക്രമിയെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സിറിയൻ പശ്ചാത്തലമുള്ള 35 വയസുകാരനായ ബ്രിട്ടീഷ് പൌരനായ ജിഹാദ് അൽ ഷമി എന്നയാളാണ് ഹീറ്റൺ പാർക്ക് ഹീബ്രു കോൺഗ്രിഗേഷൻ സിനഗോഗിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഏഴ് മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ വെടിവച്ച് കൊന്നിരുന്നു. ഇയാളുടെ ഔദ്യോഗിക തിരിച്ചറിയൽ പരേഡ് ഇനിയും പൂർത്തിയായിട്ടില്ല. നടന്നത് ഭീകരാക്രമണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്….