‘എയിംസ് ആലപ്പുഴയിൽ തന്നെ വേണം ‘; പ്രമേയം പാസാക്കി ബിജെപി ആലപ്പുഴ ജില്ലാ സൗത്ത് കമ്മിറ്റി

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്‌ത്‌ പ്രമേയം പാസാക്കി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി.നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്റെ പക്കലുള്ള അധികഭൂമി ഏറ്റെടുത്ത് എംയിസ് സ്ഥാപിക്കാൻ കൈമാറണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് നിർദേശിക്കും. ജില്ലാ ജനറൽ സെക്രട്ടറി കെ കെ അനൂപ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.എംടി രമേശ് അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ലെപ്രസി സാനിട്ടോറിയത്തിന് നൂറനാടുള്ളത് 200 ഏക്കറോളം സ്ഥലമാണ്. ഈ സ്ഥലം ഏറ്റെടുക്കണം എന്നാണ് ആവശ്യം. ബിജെപിയുടെ എല്ലാ എതിർപ്പുകളും അവഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റി തന്നെ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതം ചെയ്യും എന്നാണ് ബിജെപിയുടെ നിലപാട്. ഓരോ ജില്ലാ കമ്മിറ്റിക്കാരും എവിടെ വേണം എന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രം അതിൽ തീരുമാനം എടുക്കുമെന്നും എം.ടി. രമേശ് വ്യക്തമാക്കി.