തൃശ്ശൂർ കുന്നംകുളത്ത് വൻ തീപിടിത്തം. യേശുദാസ് റോഡിലെ ആക്രികടയ്ക്കാണ് തീപിടിച്ചത്. പുലർച്ചെ നാലരയോടെയാണ് അപകടം. ആക്രികടയോടു ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെന്ററിലേക്കും തീ പടർന്നു.
ഫയർ ഫോഴ്‌സിന്റെ അഞ്ച് യൂനിറ്റുകളെത്തിയാണ് തീ അണച്ചത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം