ടോസിൽ ജയിച്ച് സൺ റൈസേഴ്‌സ്; കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

 

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിന് അയച്ചു

ഒയിൻ മോർഗന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്. ശുഭ്മാൻ ഗിൽ, ഷാക്കിബ് അൽ ഹസൻ, പാറ്റ് കമ്മിൻസ് എന്നിന്നവരാണ് കൊൽക്കത്തയുടെ ശക്തി. ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, റാഷിദ് ഖാൻ എന്നിവരുടെ മികവിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്