മന്ത്രി ജലീലിന്റെ ബന്ധുവിനായി ഡെപ്യൂട്ടേഷനിൽ നിയമനം നൽകിയത് മുഖ്യമന്ത്രിയുടെ അറിവോടെയായതിനാൽ ജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബന്ധുനിയമനത്തിൽ ജലീൽ കുറ്റക്കാരനാണ്. അദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നും ലോകായുക്ത വിധിച്ചിട്ടുണ്ട്. ഈ കാര്യത്തിൽ മുഖ്യമന്ത്രിക്കും ജലീലിനും തുല്യ പങ്കാണുള്ളത്.
ഇരുവരും സത്യപ്രതിജ്ഞാലംഘനം നടത്തി. വിധിയെ തള്ളിക്കളയുകയും ജലീലിനെ സംരക്ഷിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വത്തിനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രി എല്ലാ ഇടപാടുകളും ജലീൽ വഴിയാണ് ചെയ്യുന്നത്. നിരവധി വിവാദങ്ങളുണ്ടായിട്ടും ജലീലിനെ സംരക്ഷിക്കുന്നത് ഇതിനാലാണെന്നും സുരേന്ദ്രൻ ആരോപിച്ചു.