ഇത് പഴയ കേരളമല്ല, അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താമെന്ന് കരുതേണ്ട: കെ സുരേന്ദ്രൻ

കേന്ദ്ര ഏജൻസികളെ അന്വേഷണത്തിന് അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേർന്നതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേന്ദ്ര ഏജൻസികളുടെ പ്രവർത്തനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അതിന് സ്വീകരിക്കാൻ ഭരണഘടനാപരമായ മാർഗങ്ങളുണ്ട്

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പ്രതിഷേധം സംഘടിപ്പിക്കുന്നതും കേന്ദ്ര ഏജൻസികൾ സത്യം പുറത്തു കൊണ്ടുവരുമെന്ന ഭയാശങ്കയിലാണ്. മുഖ്യമന്ത്രിയും സർക്കാരും അന്വേഷണത്തെ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണിതെന്നും സുരേന്ദ്രൻ ആരോപിച്ചു

അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തി ഓടിക്കാമെന്ന ധാരണ കേരളത്തിൽ നടക്കില്ല. ഇത് പഴയ കേരളമല്ലെന്ന് മുഖ്യമന്ത്രിയെ ഓർമിപ്പിക്കുകയാണ്. മടിയിൽ കനമില്ലെങ്കിൽ പിന്നെന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.