സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു
തന്റെ സോഴ്‌സ് വെച്ചാണ് ഇക്കാര്യങ്ങൾ അറിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് വിട്ടുകിട്ടുന്നതിനായി പലതവണ വിളിച്ചുവെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇടതുപക്ഷം അതിന്റെ പേരിൽ എന്നെ വേട്ടയാടി. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് ശിവശങ്കർ ഭീഷണിപ്പെടുത്തി. ഇതുസംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിപ്പിച്ചില്ലെന്ന് പറയിപ്പിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.