കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 49,881 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷം കടന്നു. കവിഞ്ഞ 24 മണിക്കൂറിനിടെ 49,881 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80,40,203 ആയി ഉയർന്നു

517 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1,20,527 ആയി ഉയർന്നു. 56,480 പേർ ഇന്നലെ രോഗമുക്തി നേടി. ഇതിനോടകം 73,15,989 പേരാണ് കൊവിഡിൽ നിന്ന് മുക്തരായത്. നിലവിൽ 6,03,687 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മഹാരാഷ്ട്രയിലും കേരളത്തിലും ഇന്നലെ പ്രതിദിന വർധനവ് 5000 കടന്നു. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 15 ശതമാനവും കേരളത്തിലാണ്.