രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,588 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 61,45,291 ആയി.
776 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറെക്കാലത്തിന് ശേഷമാണ് പ്രതിദിന മരണം ആയിരത്തിന് താഴെ എത്തുന്നത്. 9,47,576 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നിരക്ക് 83.01 ശതമാനമായി ഉയർന്നു
51,01,397 പേർ ഇതിനോടകം രോഗമുക്തി നേടി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. അതിനിടെ അണ്‌ലോക്ക് 5ന്റെ മാർഗനിർദേശങ്ങൾ കേന്ദ്രസർക്കാർ ഇന്ന് പുറത്തിറക്കിയേക്കും.