തിരുവനന്തപുരം: വിജയ് പി. നായരുടെ സ്ത്രീ വിരുദ്ധ വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത വിജയ് പി. നായരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നത്. വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് പൊലീസ് യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.
ഇയാളുടെ യൂട്യൂബ് ചാനലടക്കമാണ് നീക്കം ചെയ്തത്. വിജയ് പി നായര്‍ക്കെതിരെ ഐടി ആക്ടിലെ 67, 67 (എ) വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അശ്ലീല പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് വിജയ് പി. നായര്‍ തന്റെ യൂട്യൂബ് വീഡിയോയിലൂടെ നടത്തിയിരുന്നത്. നാലു മാസം മുന്‍പ് തുടങ്ങിയ ചാനലില്‍ സിനിമയും സ്‌റ്റോക്ക് മാര്‍ക്കറ്റിംങഉമായിരുന്നു വിഷയമായിരുന്നത്. പിന്നീടാണ് സ്ത്രീകളെ അപഹസിക്കുന്ന അശ്ലീല വീഡിയോകള്‍ ഇയാള്‍ സ്വയം തയാറാക്കി അവതരിപ്പിച്ചു തുടങ്ങിയത്.
സ്ത്രീകളെ പേരെടുത്തു പറഞ്ഞ് അപമാനിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വനിതാ പ്രവര്‍ത്തകര്‍ വിജയ് നായരെ താമസ സ്ഥലത്തെത്തി മര്‍ദ്ദിക്കുകയും മാപ്പു പറയിക്കുകയും ചെയ്തിരുന്നു.