രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 50,20,359 ആയി ഉയർന്നു
1290 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിലെ കൊവിഡ് മരണം 82,066 ആയി. 9,95,333 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 39,42,60 പേർ രോഗമുക്തരായി. 78.53 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്.
കൊവിഡ് മുക്തരായവർക്ക് വീണ്ടും രോഗം സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആശങ്ക പടർത്തുന്നുണ്ട്. നോയിഡ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് വീണ്ടും രോഗബാധ കണ്ടെത്തിയത്. രോഗം വന്നുപോയി മൂന്ന് മാസത്തിനിടെയാണ് വീണ്ടും രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത്.