രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 53,370 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 78 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 650 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്.

രാജ്യത്തെ ആകെ കൊവിഡ് മരണം 1,17,956 ആയി ഉയർന്നു. 78,14,682 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6,80,680 പേർ നിലവിൽ ചകിതത്സയിൽ കഴിയുന്നുണ്ട്. രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം കടന്നു

 

ഇന്നലെ 67,549 പേരാണ് രോഗമുക്തി നേടിയത്. 70,16,046 പേർ ഇതിനോടകം കൊവിഡിൽ നിന്ന് മുക്തി നേടി. രോഗമുക്തി നിരക്ക് 89.78 ശതമാനമായി ഉയർന്നു. 12 ദിവസത്തിനിടെ 10 ലക്ഷം പേർ രോഗമുക്തി കരസ്ഥമാക്കി.