കപിൽദേവ് സുഖം പ്രാപിക്കുന്നു; ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്ത്

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ കപിൽ ദേവ് സുഖം പ്രാപിക്കുന്നു. കപിലിന്റെ ആശുപത്രിയിൽ നിന്നുള്ള ചിത്രം പുറത്തുവന്നു. ചേതൻ ശർമയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

കപിലിനൊപ്പം മകൾ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇന്നലെ കപിലിനെ ആൻജിയോപ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കിയിരുന്നു. ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലാണ് കപിൽ ചികിത്സയിൽ കഴിയുന്നത്.