രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,212 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 74,32,680 ആയി ഉയർന്നു.
അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണമുയരുന്നത് ആശ്വാസകരമാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 65 ലക്ഷം കടന്നു. 65,24,595 പേരാണ് രോഗമുക്തി നേടിയത്. 7,95,087 പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ തുടരുന്നു
837 പേർ കൂടി ഒരു ദിവസത്തിനിടെ മരിച്ചു. ആകെ കൊവിഡ് മരണം 1,12,988 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ 11,447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,885 പേർ രോഗമുക്തി നേടി. കർണാടകയിൽ 7542 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8580 പേർക്ക് രോഗമുക്തിയുണ്ടായി.