സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യൂനിടാക് എംഡി സന്തോഷ് ഈപ്പൻ. വിനോദിനിക്ക് ഫോൺ നൽകിയിട്ടില്ല. ഫോണുകൾ നൽകിയത് സ്വപ്‌നക്കാണ്. സ്വപ്‌ന ആർക്കൊക്കെ ഫോൺ നൽകിയെന്ന് അറിയില്ല
ലൈഫ് മിഷൻ പദ്ധതിയുടെ കൈക്കൂലിയായി സന്തോഷ് ഈപ്പൻ സ്വപ്നക്ക് നൽകിയ ഐ ഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചതായാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ സന്തോഷ് ഈപ്പൻ തനിക്ക് ഫോൺ നൽകിയിട്ടില്ലെന്നും സന്തോഷിനെ അറിയില്ലെന്നുമാണ് വിനോദിനിയുടെയും പ്രതികരണം.