ലൈഫ് മിഷനിൽ അഴിമതിയുണ്ടെന്ന് സിബിഐ; വിജിലൻസ് ഫയൽ വിളിച്ചു വരുത്തണമെന്ന ആവശ്യം തള്ളി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് സ്റ്റേ നൽകണമെന്ന ആവശ്യം ഹൈ കോടതി തള്ളി. യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. തനിക്കെതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി

 

ലൈഫ് മിഷനിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അതിൽ യൂനിടാകിന് ഉത്തരവാദിത്വമില്ലെന്നും തന്റേത് സ്വകാര്യ ഏജൻസിയാണെന്നും സന്തോഷ് ഈപ്പൻ വാദിച്ചു. എന്നാൽ ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു സിബിഐയുടെ വാദം.

സന്തോഷ് ഈപ്പൻ ഫോൺ വാങ്ങി നൽകിയതിലും അഴിമതിയുണ്ട്. സ്വപ്‌ന സുരേഷിന് സന്തോഷ് കമ്മീഷൻ നൽകിയതും കൈക്കൂലിയായി കണക്കാക്കണം. ലൈഫ് മിഷനിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ കൈക്കൂലിയായി പണം വാങ്ങിയോയെന്നത് അന്വേഷണത്തിലൂടെ മനസ്സിലാകൂവെന്നും സിബിഐ ആവശ്യപ്പെട്ടു.