ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ വിധി ഇന്ന്; സർക്കാരിന് നിർണായകം

ലൈഫ് മിഷൻ ഇടപാടിലെ സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും. അന്വേഷണം നിയമപരമല്ലാത്തതിനാൽ സിബിഐ എഫ് ഐ ആർ റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം

യൂനിടാക് എംഡി സന്തോഷ് ഈപ്പനും സമാന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാവിലെ 10.15ന് ഹർജികൾ ഹൈക്കോടതി പരിഗണിക്കും. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചനയും അഴിമതിയും നടന്നുവെന്നാണ് സിബിഐയുടെ ആരോപണം

 

ലൈഫ് പദ്ധതിക്കായി ചട്ടങ്ങൾ ലംഘിച്ച് വിദേശസഹായം സ്വീകരിച്ചുവെന്ന കുറ്റമാണ് സിബിഐ ചുമത്തിയിരിക്കുന്നത്. എന്നാൽ വിദേശ സഹായം നേരിട്ട് സ്വീകരിച്ചിട്ടില്ലെന്നും പദ്ധതിക്കായി സ്ഥലം അനുവദിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാർ വാദിക്കുന്നത്.