സ്വർണക്കടത്ത് കേസിൽ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ എത്രയും വേഗം ഹാജരാക്കാൻ എൻഐഎയോട് കോടതി. എഫ് ഐ ആറിൽ പറയുന്ന കുറ്റങ്ങൾക്ക് തെളിവുകൾ നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും വിചാരണ കോടതി പറഞ്ഞു
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. തെളിവുകൾ സംബന്ധിച്ച പരാമർശം നേരത്തെ തന്നെ കോടതി നടത്തിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെ കുറിച്ചും അവരുടെ ബന്ധങ്ങളെ കുറിച്ചും പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചു
- പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സന്ദീപിന്റെ രഹസ്യമൊഴിയെടുക്കാൻ എൻ ഐ എ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി.