ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞര്‍ക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേല്‍ പുരസ്കാരം. രണ്ട് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം.അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഹാര്‍വി ആള്‍ട്ടറും ചാള്‍സ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കല്‍ ഹ്യൂട്ടനുമാണ് പുരസ്കാരത്തിന് അര്‍ഹരായത്.
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവര്‍ ക്യാന്‍സറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേല്‍ സമ്മാനജൂറി വിലയിരുത്തി.