സംസ്ഥാന ടെലിവിഷൻ അവാർഡ്; നിലവാരമില്ലാത്തതിനാൽ മികച്ച സീരിയൽ തിരഞ്ഞെടുക്കാനായില്ല

തിരുവനന്തപുരം: കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികളെ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് വിജയികളെ പ്രഖ്യാപിച്ചത്. മികച്ച ടെലി സീരിയൽ തിരഞ്ഞെടുക്കാനായില്ലെന്ന് മന്ത്രി പറഞ്ഞു. മികച്ച ടെലിസീരിയൽ ആയി തിരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചു. ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല. ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നൽകുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

മറ്റ് അവാർഡുകൾ

മികച്ച ഗ്രന്ഥം: പ്രൈം ടൈം: ടെലിവിഷൻ കാഴ്ചകൾ. രചയിതാവ്: ഡോ.രാജൻ പെരുന്ന (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്)   :    സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്സ്). സംവിധാനം: നൗഷാദ്(15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

നിർമ്മാണം : ഹർഷവർധൻ(15,000 രൂപയും പ്രശസ്തിപത്രവും ശില്പവും), തിരക്കഥ    :    നൗഷാദ്(10,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി), സംവിധാനം : സുജിത് സഹദേവ്  (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും), നിർമ്മാണം: അഭിലാഷ് കുഞ്ഞുകൃഷ്ണൻ(20,000 രൂപയും പ്രശസ്തിപത്രവും ശില്പവും), തിരക്കഥ    :    ഷിബുകുമാരൻ (15,000 രൂപയും പ്രശസ്തിപത്രവും ശില്പവും)

മികച്ച കഥാകൃത്ത്   (ടെലിഫിലിം) : സുജിത് സഹദേവ് (10,000 രൂപയും പ്രശസ്തിപത്രവും ശില്പവും) , പരിപാടി:    സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
മികച്ച ടിവി ഷോ (എന്റര്ടെയിന്മെന്റ്)    : ബിഗ് സല്യൂട്ട്, നിർമ്മാണം : മഴവിൽ മനോരമ (20,000 രൂപയും പ്രശസ്തിപത്രവും ശില്പവും)