മികച്ച നടൻ സുരാജ്, നടി കനി കുസൃതി; മികച്ച ചിത്രമായി വാസന്തി

സംസ്ഥാന ചലചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച ചിത്രം, മികച്ച നടൻ, വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് ഉണ്ടായത്.

 

119 സിനിമകളാണ് ഇത്തവണ പരിഗണിച്ചത്. ഇതിൽ അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. വന്ന എൻട്രികളിൽ 71 സിനിമകൾ നവാഗത സംവിധായകരുടേതാണ്.

 

മികച്ച ചിത്രമായി വാസന്തി തിരെഞ്ഞെടുത്തു. ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നിവരാണ് സംവിധായകർ. മികച്ച രണ്ടാമത്തെ ചിത്രം കെഞ്ചിറ. മനോജ് കാനയാണ് സംവിധായകൻ