ദോഹ: അമേരിക്കന്‍ ബഹിരാകാശ സേനയുടെ പ്രത്യേക സംഘത്തെ ആദ്യമായി ഖത്തറില്‍ നിയോഗിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെ അല്‍ ഉദൈദ് സൈനിക ബേസിലാണ് ഇരുപതോളം അമേരിക്കന്‍ ബഹിരാകാശ സേന അംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. 1947 മുതല്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ പ്രത്യേക ബഹിരാകാശ സേന ഇതാദ്യമായാണ് ഖത്തറിലെത്തുന്നത്.
നവംബറിലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയുടെ പ്രധാനപ്പെട്ട സൈനിക കേന്ദ്രങ്ങള്‍ സംരക്ഷിക്കുക എന്നതാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം. സ്പേസ് സൈനികരെ കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ലെങ്കില്‍ അവര്‍ സര്‍ക്കാരിന് അധിക ചിലവുണ്ടാകും എന്നതാണ് ട്രംപിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയ പ്രത്യേക ആരോപണങ്ങള്‍. ഇതുമായി ബന്ധപ്പെട്ട അടിയന്തര തീരുമാനത്തിലാണ് അമേരിക്കന്‍ സ്പേസ് ഫോഴ്‌സ് ഇരുപത് അംഗ സംഘം ദോഹയിലെത്തിയത്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയവും ഇക്കാര്യം സ്ഥിതീകരിച്ചു.