ഹാത്രാസ് സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. പ്രതിഷേധിച്ചവർ, പെൺകുട്ടിയുടെ വീട് സന്ദർശിച്ചവർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസ്

 

ഇരുപതോളം വകുപ്പുകൾ ചേർത്താണ് കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹക്കുറ്റം കൂടാതെ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കൽ, സാമുദായിക ഐക്യം തകർക്കൽ, ഇരയുടെ കുടുംബത്തെ തെറ്റിദ്ധരിപ്പിക്കൽ, ആദിത്യനാഥ് സർക്കാരിന്റെ പ്രതിച്ഛായല തകർക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

യുപി പോലീസ് നടപടിക്കെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഗൂഢാലോചനയുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഉൾപ്പെടെ അഞ്ഞൂറോളം പേർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.